Wednesday, March 24, 2010



പ്രിയരേ,
മാറുന്നകാലങ്ങള്‍ക്കിടയില്‍
മാറ്റത്തിന്റെ ശംഖൊലിയുമായി
നിങ്ങളിലേക്ക്
വര്‍ത്തമാനകാലങ്ങളിലെ തീഷ്ണത
വരികളായും വരകളായും
ആവിഷ്കരിക്കാനും പങ്കുവെക്കാനും
ഒരു കൂട്ടായ്മ
ഒപ്പം
അറിവ് അനന്തമാണ്
ലോകം അതിവിശാലവും
അവിടെ
ആത്മാവിഷ്ക്കാരത്തിനായ്
ഒരു വിവരവിനിമയ സാങ്കേതികവിദ്യ
നിങ്ങള്‍ക്കായ് സമര്‍പ്പിക്കുന്നു....














കവിത



കണ്പീലികള്‍ നനയുന്നു വീണ്ടും.......

ജയഷീല വി.പി
പരിയാരം യു.പി



ഹേ, മര്ത്ത്യ -
നനവെന്നുമാറും,സ്പടിക ഗോളം
നിന്‍ കണ്കോ്ണില്‍
പീലിനനക്കാനായ്
ഇരവിലും നിനവിലും
നിനക്കൊപ്പം തപിക്കാന്‍
അന്നും ഇന്നുമിനിനാളേയും
അന്ന്
ഒരമ്മ,കയ്യൊഴി‌ഞ്ഞ
മാതൃത്വം തിരികെ യാചിച്ചു
കണ്പീ്ലിനനച്ചു.
ഇന്ന്
ഉറങ്ങുകയായിരുന്നില്ല ഞാന്‍
ഉറക്കം നടിച്ചിരുന്നുമില്ല.
കളിചിരിയുമ്മതന്ന്
പടിരണ്ടൊപ്പം കടന്നോടിയൊരിളം പാദം
തിരകെ വന്നെത്തുന്നതും
കാത്തമ്മമാര്‍
ഉമ്മറ പടിവാതിലില്‍
കൈവിട്ടമനവുമായി
വറ്റാത്ത കണ്ണുമായ്
തിളക്കമറ്റ ചലനമായ്
വേരറ്റുനില്ക്കുാന്നു.
ഉറങ്ങുകയായിരുന്നില്ല ഞാന്‍
ഉറക്കംനടിച്ചിരുന്നുമില്ല
എന്നിട്ടും കണ്പീ്ലിനനച്ചൊരാസന്ധ്യ
അന്തിക്കുവാനില്‍ ചേക്കേറുവാന്‍
പറവകള്നിുരയായ്,വരിയായ്
തെന്നിപ്പറക്കവെ
കളിച്ചും ചിരിച്ചും,കൊറിച്ചും നുണഞ്ഞും
അന്തിമേഘചുവപ്പില്‍
കീഴേവിരിച്ചൊരാരവം
കണ്ടില്ലവര്‍ കേള്ക്കു ന്നില്ല
പറന്നകന്നു
യാത്രാമൊഴിപോലുമില്ലാതെ.
അലി അബ്ബാസ്-രണഭൂമിക്ക് ബാക്കിപത്രം
അവന്‍ ചിത്രം വരയ്ക്കുകയാണ്.
കാല്‍ വിരലാല്‍ ചായക്കൂട്ടു ചാലിച്ച്
വരകള്‍,കറികള്ടവ,കോറിയിട്ട ചിത്രങ്ങള്ക്കൊ ക്കയും
തൂവെള്ള നിറവും,വെള്ളിച്ചിറകും
ചിറകുവിരിച്ചൊരാപ്പിറാവിനെ
കൈകളില്‍ കോരാത്തവന്‍
പരത്തുമ്പോള്‍
കണ്പീലി നനയുന്നു വീണ്ടും
എന്തുണ്ട് ബാക്കിയിയിരവില്‍
നീരണിയിക്കാത്തതായി നിന്‍ മിഴിയെ
നാളേക്കും നില്ഡക്കാതോരോര്മ്മ യെ
അടിക്കിവെയ്ക്കാം.
ഓര്ത്തെവടുത്തു പരിതപിക്കാം.
ആഴപ്പരപ്പില്‍
കൈകാലനങ്ങാതെ
ഇരുളില്‍ വള്ളിപ്പടര്പ്പിയല്‍ കരുങ്ങി
 യമര്ന്നോ കരുന്നുകള്‍.
നാളെയുടെ താങ്ങുകള്‍
താങ്ങില്ലാതെ പോയവര്‍
മത്സ്യരാജാവിന്‍ പവിഴക്കോട്ടയ്ക്കുള്ളില്‍
ചെന്നെത്തിയോ.
കോട്ടവാതില്‍ തകര്ത്തോ
രാജകുമാരിയെ കാണും മുന്പേത
ഗര്ത്താത്തില്‍
പതിയിരിക്കുമാ കാളസര്പ്പേത്തിന്‍
ചീറ്റലിന്‍ ശീല്ക്കാ‌രമെന്‍ കാതില്‍
ഉറങ്ങുകയായിരുന്നില്ല
ഞാന്‍ ഉറക്കം നടിച്ചിരുന്നുമില്ല.
എന്നിട്ടും ഭൂമിയില്‍
കണ്പീലികള്‍ നനയുന്നു വീണ്ടും
നാളെയോടൊന്നോതട്ടെ
കണ്ണില്‍ ക്രൗര്യം കനല്കയത്തുമ്പോഴും
മര്ത്ത്യാ ഓര്ക്കൂ നീ
അതു കെടുത്താന്‍ കരുതിവെക്കുക
ഒരിറ്റുകണ്ണീര്‍ കണമെങ്കിലും
അതു നനക്കും നിന്‍ കണ്ണിനെ
നിന്റെ മനസ്സിനെ
ഉയിരിനെ



(അദ്ധ്യാപകരുടെ കവിതാരചന മത്സരം ഒന്നാംസ്ഥാനം)